കാർ വില്പന : സെപ്റ്റംബറിൽ മാരുതിക്കും ഹ്യുണ്ടായിക്കും നേട്ടം

Posted on: October 1, 2017

ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,50,521 കാറുകൾ വില്പന നടത്തി. 10 ശതമാനം വളർച്ച കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,37,277 യൂണിറ്റുകളായിരുന്നു വില്പന. ബലേനോ, ഡിസയർ, ഇഗ്നിസ് എന്നിവ 72,804 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം സെപ്റ്റംബറിനേക്കാൾ 45 ശതമാനം (50,324 യൂണിറ്റ്) വളർച്ച നേടി. എസ് – ക്രോസ്, വിറ്റാര ബ്രെസ എന്നിവ 19,900 യൂണിറ്റ് വിറ്റഴിച്ചു. 18,423 യൂണിറ്റായിരുന്നു മുൻ വർഷം സെപ്റ്റംബറിലെ വില്പന.

ഹ്യുണ്ടായ് സെപ്റ്റംബറിൽ ആഭ്യന്തര വിപണിയിൽ 50,028 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം 42,605 യൂണിറ്റുകളായിരുന്നു വില്പന. 17 ശതമാനം വളർച്ചകൈവരിച്ചു. പുതിയ വെർണ 6000 ലേറെ യൂണിറ്റുകൾ വിറ്റഴിച്ചു. ക്രെറ്റ, എലൈറ്റ് ഐ20, ഗ്രാൻഡ് ഐ10 എന്നിവയും മികച്ചവില്പന നേടി.