ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 14,300 ലേറെ ബുക്കിംഗ്

Posted on: June 2, 2018

ന്യൂഡൽഹി : പുതിയ ഹ്യുണ്ടായ് ക്രെറ്റയ്ക്ക് 14,300 ലേറെ ബുക്കിംഗ്. ഹ്യുണ്ടായ് ക്രെറ്റ 2018 പത്ത് ദിവസം മുമ്പാണ് വിപണിയിൽ അവതരിപ്പിച്ചത്. 70,000 ലേറെ അന്വേഷണങ്ങളും ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ വ്യക്തമാക്കി.

എസ് യു വി വിപണയിലെ പ്രീമിയം ബ്രാൻഡായ ഹ്യുണ്ടായ് ക്രെറ്റ 2018 ന് ആവശേകരമായ പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ മാനേജിംഗ് ഡയറക്ടർ വൈ. കെ. കു പറഞ്ഞു. 2015 ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഹ്യുണ്ടായ് ക്രെറ്റയ്ക്ക് ആഗോളതലത്തിൽ നാല് ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ട്.