മാരുതി സുസുക്കിയുടെ വില്പന 2 കോടി കാറുകൾ പിന്നിട്ടു

Posted on: December 1, 2019

ന്യൂഡൽഹി : മാരുതി സുസുക്കി 37 വർഷത്തിനിടെ വിറ്റഴിച്ചത് 2 കോടി കാറുകൾ. ആദ്യ കാർ വില്പന നടത്തിയത് 1983 ഡിസംബർ 14 ന് ആണ്. ഒരു കോടി കാറുകൾ വിറ്റഴിക്കാൻ 29 വർഷം വേണ്ടി വന്നു. തുടർന്നുള്ള എട്ടു വർഷത്തിനുള്ളിൽ അടുത്ത ഒരു കോടി കാറുകൾ കൂടി വിറ്റഴിക്കാനായതായി കമ്പനി അറിയിച്ചു. മാരുതി സുസുക്കി ഇലക്ട്രിക് കാറുകൾ വൈകാതെ വിപണിയിൽ എത്തും. മാരുതിയുടെ 50 ഇലക്ട്രിക് മോഡലുകൾ പരീക്ഷണഘട്ടത്തിലാണ്.

പുതിയ റോക്കോർഡ് കുറിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി ആയുകാവ പറഞ്ഞു. കമ്പനിയെ സംബന്ധിച്ചടത്തോളം ഇത് വലിയ അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.