മാരുതി ആൾട്ടോയുടെ വില്പന 35 ലക്ഷം പിന്നിട്ടു

Posted on: March 5, 2018

ന്യൂഡൽഹി : മാരുതി ആൾട്ടോയുടെ വില്പന 35 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. കഴിഞ്ഞ 14 വർഷമായി ആഭ്യന്തര വിപണിയിൽ ഏറ്റവും വില്പനയുള്ള കാർ മോഡലാണ് ആൾട്ടോ. ആൾട്ടോയുടെ വില്പന 2008 ൽ 10 ലക്ഷവും 2010 ൽ 15 ലക്ഷവുമായി.

നടപ്പ് സാമ്പത്തികവർഷം ആദ്യകാറായി 55 ശതമാനം പേരും തെരഞ്ഞെടുത്തത് ആൾട്ടോ ആയിരുന്നു. ആൾട്ടോ വാങ്ങുന്നവരിൽ 44 ശതമാനം പേരും 35 വയസിൽ താഴെയുള്ളവരാണ്.