ഹ്യുണ്ടായ് സാൻട്രോ 2018 ഈ മാസം വിപണിയിൽ

Posted on: October 2, 2018

ചെന്നൈ : ഹ്യുണ്ടായ് സാൻട്രോ 2018 ഈ മാസം വിപണിയിൽ അവതരിപ്പിക്കും. ഒക്‌ടോബർ 9 ന് പുറത്തിറക്കുന്ന പുതിയ സാൻട്രോ ഒക്‌ടോബർ 23 ന് ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പടെ നിരവധി സവിശേഷതകളോടെയാണ് പുതിയ സാൻട്രോ എത്തുന്നത്.

ഹ്യുണ്ടായ് ഡീലർഷിപ്പുകളിൽ ഒക്‌ടോബർ 10 മുതൽ സാൻട്രോയുടെ ബുക്കിംഗ് ആരംഭിക്കും. ചെന്നൈ പ്ലാന്റിൽ നിർമ്മിക്കുന്ന സാൻട്രോ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഹ്യുണ്ടായ് ലക്ഷ്യമിടുന്നു.