സൗദി അരാംകോ വെസ്റ്റ്‌കോസ്റ്റ് റിഫൈനറിയിൽ 50 ശതമാനം ഓഹരികൾ വാങ്ങുന്നു

Posted on: April 11, 2018

മുംബൈ : മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന വെസ്റ്റ്‌കോസ്റ്റ് റിഫൈനറിയുടെ 50 ശതമാനം ഓഹരികൾ സൗദി അരാംകോ വാങ്ങുന്നു. 44 ബില്യൺ ഡോളർ മുതൽമുടക്കുള്ളതാണ് വെസ്റ്റ് കോസ്റ്റ് റിഫൈനറി. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ ഇന്ത്യയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ റീട്ടെയ്ൽ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് ഈ നിക്ഷേപം നടത്തുന്നത്.

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവ സംയുക്തമായാണ് രത്‌നഗിരിയിൽ റിഫൈനറിയും പെട്രോകെമിക്കൽ കോംപ്ലെക്‌സും സ്ഥാപിക്കുന്നത്. 60 ദശലക്ഷം ടൺ ശുദ്ധീകരണ ശേഷിയുള്ള റിഫൈനറി 2025 ൽ ഉത്പാദനമാരംഭിക്കും.