ബി എസ് എൻ എൽ 25,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കുന്നു

Posted on: June 12, 2017

ന്യൂഡൽഹി : ബി എസ് എൻ എൽ ഗ്രാമീണ മേഖലയിൽ 25,000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിനാവശ്യമായി വരുന്ന പണം കേന്ദ്ര സർക്കാരും യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടും ചേർന്ന് ബി എസ് എൻ എല്ലിന് നൽകും. എട്ട് മാസത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതിക്ക് 942 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ വർഷം 100 ശതമാനവും രണ്ടാം വർഷം 75 ശതമാനവും മൂന്നാം വർഷം 50 ശതമാനവും പ്രവർത്തനച്ചെലവുകൾ യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് വഹിക്കും.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സ്ഥാപിക്കാനാണ് കേന്ദ്ര ഗവൺമെന്റ് ബി എസ് എൻ എല്ലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.