എച്ച്പിസിഎൽ 74,000 കോടി രൂപയുടെ വികസനത്തിന് ഒരുങ്ങുന്നു

Posted on: August 22, 2019

മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 74,000 കോടി രൂപയുടെ വികസനത്തിന് ഒരുങ്ങുന്നു. നടപ്പ് വർഷം 14,900 കോടി രൂപയുടെ നിക്ഷേപം നടത്തും.

വിശാഖപട്ടണം റിഫൈനറിയുടെ ശേഷി നിലവിലുള്ള 8.33 ദശലക്ഷം ടണ്ണിൽ നിന്ന് 15 ദശലക്ഷം ടണ്ണായും മുംബൈ റിഫൈനറിയുടെ ശേഷി 7.5 ദശലക്ഷത്തിൽ നിന്ന് 9.5 ദശലക്ഷം ടണ്ണായും വർധിപ്പിക്കും.

രാജസ്ഥാനിലെ ബാർമർ ജില്ലയിലെ നിർദിഷ്ട റിഫൈനറി-പെട്രോകെമിക്കൽ പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണ്. മറ്റ് റിഫൈനറികളുടെ ശേഷി വികസനം പൂർത്തിയാകുന്നതോടെ ഇന്ധനങ്ങൾ ബി എസ് 6 നിലവാരത്തിൽ എത്തുമെന്ന് എച്ച്പിസിഎൽ ചെയർമാൻ മഹേഷ് കുമാർ സുരാന പറഞ്ഞു.