എച്ച് പി സി എൽ 10 കോടി ഓഹരികൾ തിരികെ വാങ്ങുന്നു

Posted on: November 6, 2020

മുംബൈ : ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റ്ഡ് (എച്ച്പിസിഎല്‍) പൊതു വിപണിയില്‍നിന്നു 10 കോടി ഓഹരികള്‍ തിരികെ വാങ്ങും. 250 രൂപ നിരക്കിലാണ് 6.56 ശതമാനം ഓഹരികള്‍ തിരികെ വാങ്ങുന്നത്. 2500 കോടി രൂപയുടെ പദ്ധതിക്കു കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. സമയ ക്രമം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

കമ്പനിയുടെ മൂല്യത്തിന് ആനുപാതികമല്ല ഓഹരികളു ടെ വിപണി വില എന്നതിനാലാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. വിപണി വില 187.20 രൂപ ആയിരുന്നപ്പോഴായിരുന്നു ഓഹരികള്‍ തിരികെ വാങ്ങാനുള്ള തിരുമാനം. പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ വിപണി വില 205. 25 രൂപയിലെത്തി.

 

TAGS: HPCL |