28
Sunday
April 2024
April 2024
വിശാൽ സിക്ക 2016-17 ൽ സമ്പാദിച്ചത് 43 കോടി രൂപ
Posted on: April 15, 2017
ബംഗലുരു : ഇൻഫോസിസ് സിഇഒ വിശാൽ സിക്ക 2016-17 ൽ ശമ്പളമായി നേടിയത് 43 കോടി രൂപ. വാഗ് ദാനം ചെയ്യപ്പെട്ട ശമ്പളത്തിന്റെ 61 ശതമാനം വരുമിത്. അടിസ്ഥാന ശമ്പളം, വേരിയബിൾ പേ, നിയന്ത്രിത ഓഹരികൾ, മികവിന്റെ അടിസ്ഥാനത്തിൽ സ്‌റ്റോക്ക് ഓപ്ഷൻ എന്നിവയുൾപ്പടെ 11 മില്യൺ ഡോളർ പാക്കേജ് ആണ് വിശാൽ സിക്കയ്ക്ക് ഇൻഫോസിസ് സ്ഥാപകർ വാഗ്ദാനം ചെയ്തിട്ടുള്ളത്. മുൻ സാമ്പത്തികവർഷം 48.73 കോടി രൂപയാണ് വിശാൽ സിക്കയ്ക്ക് ലഭിച്ചത്.
ഇൻഫോസിസ് 2020 ൽ 20 ബില്യൺ ഡോളർ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. എന്നാൽ 2016-17 ൽ 10.2 ബില്യൺ ഡോളർ വരുമാനം നേടിയിരുന്നു. 2017-18 ൽ ഇൻഫോസിസ് 6.1-8.1 ശതമാനം (യുഎസ് ഡോളർ അടിസ്ഥാനത്തിൽ) വരുമാനവളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
TAGS: Infosys | Vishal Sikka |
News in this Section
Trending News