26
Friday
April 2024
April 2024
വിപ്രോ യുഎസ് ഡിസൈൻ കൺസൾട്ടൻസി കമ്പനിയെ ഏറ്റെടുത്തു
Posted on: October 5, 2017
ബംഗലുരു : വിപ്രോ യുഎസ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമായ കൂപ്പറിനെ എറ്റെടുത്തു. കൂപ്പർ ഇനി വിപ്രോ ഡിജിറ്റലിന്റെ ഡിസൈൻ പങ്കാളിയായ ഡിസൈനിറ്റിന്റെ ഭാഗമാകും. ഏകദേശം 8.5 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്. ഏറ്റെടുക്കൽ നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ പൂർത്തിയാകും.
ഫോർച്യൂൺ 500 കമ്പനികൾ ഉൾപ്പടെ നിരവധി ഇടപാടുകാർ കൂപ്പറിനുണ്ട്. കൂപ്പറിന്റെ സാൻഫ്രാൻസിസ്‌കോ, ന്യൂയോർക്ക് ഓഫീസുകളിലെ 35 ജീവനക്കാർ വിപ്രോ ഡിജിറ്റലിന്റെ ഭാഗമാകും. വിപ്രോ ഡിജിറ്റലിന് ആഗോളതലത്തിൽ 16 ഓഫീസുകളാണുള്ളത്.
TAGS: Acquisition | Cooper | Designit | Wipro Digital | Wipro Limited |
News in this Section