എസ് ബി ഐ 7016 കോടിയുടെ വായ്പകൾ എഴുതിത്തള്ളുന്നു

Posted on: November 16, 2016

sbi-corporate-centre-big

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളാൻ തീരുമാനിച്ചു. വിജയ് മല്യ ഉൾപ്പടെയുള്ള 63 വമ്പൻമാരുടെ വായ്പകളാണ് എഴുതിത്തള്ളാൻ ഒരുങ്ങുന്നത്. കിംഗ്ഫിഷർ എയർലൈൻസിന്റെ 1201 കോടി രൂപയുടെ വായ്പയും ഇതിൽ ഉൾപ്പെടുന്നു. മറ്റ് 31 പേരുടെ വായ്പകൾ ഭാഗികമായി എഴുതിത്തള്ളാനും എസ് ബി ഐ തീരുമാനിച്ചിട്ടുണ്ട്. 2016 ജൂൺ 30 ലെ കണക്കുകൾ പ്രകാരം 48,000 കോടി രൂപയാണ് എസ് ബി ഐ യുടെ കിട്ടാക്കടം.

എസ് ബി ഐ ഉൾപ്പടെ രാജ്യത്തെ 17 ബാങ്കുകൾക്കായി 9000 ൽപ്പരം കോടി രൂപയാണ് വിജയ് മല്യ നൽകാനുള്ളത്. മല്യയുടെ 1,411 കോടിയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. സ്ഥാവരജംഗമ വസ്തുക്കളും ഓഹരികളും ഉൾപ്പടെ 6,000 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് എസ് ബി ഐയുടെ വിവാദ തീരുമാനം.