ടാറ്റാ മോട്ടോഴ്‌സിന് 5,000 ബസുകൾക്കുള്ള ഓർഡർ

Posted on: September 6, 2016

tata-motors-starbus-hybridന്യൂഡൽഹി : ടാറ്റാ മോട്ടോഴ്‌സിന് വിവിധ സംസ്ഥാനങ്ങളിലെ 25 ട്രാൻസ്‌പോർട്ട് കോർപറേഷനുകളിൽ നിന്ന് 5,000 ബസുകൾക്കുള്ള ഓർഡർ ലഭിച്ചു. ഓർഡർ ബുക്കിൽ മുൻ വർഷത്തേക്കാൾ 80 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്. 900 കോടി രൂപ മൂല്യമുള്ള കരാർ നടപ്പുവർഷം വിതരണം പൂർത്തിയാക്കേണ്ടതാണ്. ഇവയിൽ 1,500 ബസുകൾ പൂർണമായും നിർമ്മിച്ചുകൈമാറേണ്ടതാണ്. ടാറ്റാ മാർക്കോപോളോയുടെ ധാർവാഡ്, ലക്‌നോ പ്ലാന്റുകളിലും ഗോവയിലെ എസിജിഎല്ലിലുമാണ് ഇവ നിർമ്മിക്കുന്നത്.

ഫ്‌ളീറ്റ് നവീകരണത്തിന്റെ ഭാഗമായി വൈഫൈ, സിസിടിവി ക്യാമറ, ഇലക്‌ട്രോണിക് ഡെസ്റ്റിനേഷൻ ബോർഡ്, ജിപിഎസ്, സ്മാർട്ട് മൾട്ടിമോഡ് ടിക്കറ്റിംഗ്, ട്രാക്കിംഗ് സിസ്റ്റം തുടങ്ങി ആധുനിക സാങ്കേതികവിദ്യകളുള്ള ബസുകൾക്കും ധാരാളം ഓർഡറുകൾ ലഭിച്ചതായി ടാറ്റാ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ (കമേർഷ്യൽ വെഹിക്കിൾ ബിസിനസ്) രവി പിഷാരടി പറഞ്ഞു.

TAGS: Tata Motors |