ഇൻഫോസിസ് 500 ജീവനക്കാരെ കുറച്ചു

Posted on: August 22, 2016

Infosys-Big

ബംഗലുരു : റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡിന്റെ കരാർ റദ്ദായതിനു പിന്നാലെ ഇൻഫോസിസ് 500 ജീവനക്കാരെ കുറച്ചു. ബംഗലുരു, ഹൈദരാബാദ് കാമ്പസുകളിലെ പ്രവർത്തനമികവ് പുലർത്താത്ത 500 ജീവനക്കാരുടെ കരാർ കമ്പനി പുതുക്കി നൽകിയില്ല. റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡിന്റെ കരാർ നടപ്പാക്കാൻ 3000 ജീവനക്കാരെയാണ് ഇൻഫോസിസ് നിയോഗിച്ചിരുന്നത്. ഏപ്രിൽ-ജൂൺ ക്വാർട്ടറിലെ മോശം പ്രവർത്തനഫലവും ജീവനക്കാരെ കുറയ്ക്കാൻ കമ്പനിയെ നിർബന്ധിതമാക്കി.

വില്യംസ് ആൻഡ് ഗ്ലിൻ ബാങ്ക് സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡ് ഇൻഫോസിസിന് ഐടി കരാർ നൽകിയത്. ബ്രെക്‌സിറ്റിന് പിന്നാലെ ആർബിഎസ് തീരുമാനം മാറ്റിയത് ഇൻഫോസിസിന് തിരിച്ചടിയായി.

TAGS: Infosys |