26
Friday
April 2024
April 2024
ടൈറ്റാൻ കാരറ്റ്‌ലാനിയുടെ 62 ശതമാനം ഓഹരികൾ വാങ്ങി
Posted on: July 15, 2016
ബംഗലുരു : ടൈറ്റാൻ ചെന്നൈ ആസ്ഥാനമായുള്ള ഓൺലൈൻ ജുവല്ലറിയായ കാരറ്റ്‌ലാനിയുടെ 62 ശതമാനം ഓഹരികൾ വാങ്ങി. 357.24 കോടി രൂപയുടേതാണ് ഇടപാട്. 14 ദിവസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാകും. ഈ വർഷം മെയ് മാസത്തിലാണ് ഏറ്റെടുക്കൽ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ തുടങ്ങിയത്. 2016 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷം കാരറ്റ്‌ലാനി 141 കോടി രൂപ വിറ്റുവരവ് നേടിയിരുന്നു. 11 ശതമാനമാണ് വളർച്ചാനിരക്ക്.
ഓൺലൈൻ സ്‌റ്റോറിന് പുറമെ 13 ഓഫ്‌ലൈൻ സ്റ്റോറുകളും കാരറ്റ്‌ലാനിക്കുണ്ട്. ഓൺലൈൻ ജുവല്ലറി രാജ്യത്തെ 150 ലേറെ നഗരങ്ങളിൽ ഡെലിവറി നടത്തിവരുന്നു. മിഥുൻ സചേതിയും ശ്രീനിവാസ ഗോപാലനും ചേർന്നാണ് 2007 ൽ കാരറ്റ്‌ലാനിക്ക് രൂപം നൽകിയത്.
TAGS: CaratLane Trading | CaratLane.com | Mithun Sacheti | Online Jewellery Retailer | Srinivasa Gopalan | Titan |
News in this Section