29
Monday
April 2024
April 2024
വണ്ടർലയുടെ നാലാമത്തെ അമ്യൂസ്മെന്റ് പാർക്ക് ചെന്നൈയിൽ
Posted on: June 21, 2016
ചെന്നൈ : വണ്ടർല ഹോളിഡെയ്സിന്റെ നാലാമത്തെ അമ്യൂസ്മെന്റ് പാർക്ക് 2018 അവസാനം ചെന്നൈയിൽ പ്രവർത്തനമാരംഭിക്കും. മൂന്നാമത്തെ പാർക്ക് ഈ വർഷം ഏപ്രിലിൽ ഹൈദരാബാദിൽ തുറന്നു. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ 55 ഏക്കർ വിസ്തൃതിയിലാണ് പാർക്ക് നിർമ്മിക്കുന്നത്. 350 കോടി രൂപയാണ് ചെന്നൈയിലെ പാർക്കിന്റെ മുതൽമുടക്ക്. അൻപതോളം റൈഡുകളും നിരവധി പുതിയ ആകർഷണങ്ങളും ചെന്നൈ പാർക്കിലുണ്ടാവുമെന്ന് വണ്ടർല വൃത്തങ്ങൾ പറഞ്ഞു.
News in this Section