ബിഎസ്ഇ 30 ശതമാനം ഓഹരിവിൽക്കാൻ ഒരുങ്ങുന്നു

Posted on: June 1, 2016

BSE-Logo-new-Big-a

മുംബൈ : ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ) പബ്ലിക്ക് ഇഷ്യുവിലൂടെ 30 ശതമാനം ഓഹരിവിൽക്കാൻ ഒരുങ്ങുന്നു. ഐപിഒ സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പറുകൾ ജൂലൈയിൽ സെബിക്ക് സമർപ്പിക്കും. ജൂൺ 24 ന് ചേരുന്നു വാർഷിക പൊതുയോഗം ഇഷ്യുവിന്റെ സൈസും ലിസ്റ്റിംഗും സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ബിഎസ്ഇ ബോർഡ് ഐപിഒ സംബന്ധിച്ച കാര്യങ്ങൾ കഴിഞ്ഞ മാസം സെബി ചെയർമാനുമായി ചർച്ച ചെയ്തിരുന്നു. സെബിയുടെ അനുമതി ലഭിച്ചാൽ നടപ്പു ധനകാര്യവർഷം തന്നെ ഇഷ്യു നടത്താനാണ് ബിഎസ്ഇയുടെ നീക്കം.

എഡിൽവീസ് ഫിനാൻഷ്യൽ സർവീസസ് ആണ് ഇഷ്യുവിന്റെ ലീഡ് മെർച്ചന്റ് ബാങ്കർ. എഇസഡ്ബി & പാർട്‌ണേഴ്‌സ്, നിതീഷ് ദേശായി അസോസിയേറ്റ്‌സ് എന്നിവരെ ഇഷ്യുവിന്റെ ലീഗൽ അഡൈ്വസർമാരായും നിയമിച്ചിട്ടുണ്ട്.