മഹാവീർ ജയന്തി : വിപണികൾക്ക് ഇന്ന് അവധി

Posted on: April 6, 2020

മുംബൈ : മഹാവീർ ജയന്തി പ്രമാണിച്ച് ഓഹരി, ഫോറെക്‌സ്, കമ്മോഡിറ്റി വിപണികൾക്ക് ഇന്ന് അവധിയാണ്. ബിഎസ്ഇയിലും എൻഎസ്ഇയിലും നാളെ വ്യാപാരം പുനരാരംഭിക്കും.

ഏഷ്യൻ വിപണികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയിൽ ഇന്ന് പൊതു അവധിയായതിനാൽ ഓഹരിവിപണികളിൽ വ്യാപാരമില്ല.