ഷാലെ ഹോട്ടല്‍സ് ഐപിഒ ജനുവരി 29 മുതല്‍ 31 വരെ

Posted on: January 29, 2019

കൊച്ചി : ഷാലെ ഹോട്ടല്‍സിന്റെ പ്രാഥമിക ഓഹരി വില്പന ജനുവരി 29 മുതല്‍ 31 വരെ നടത്തും. 275 രൂപ മുതല്‍ 280 രൂപ വരെയുള്ള വില നിലവാരത്തിലാണ് ഓഹരികള്‍ ലഭ്യമാക്കിയിട്ടുളളത്. കുറഞ്ഞത് 53 ഓഹരികള്‍ വാങ്ങാനായുള്ള അപേക്ഷയാണു നല്‍കാനാവുക.

ബി എസ് ഇ യിലും എന്‍എസ്ഇയിലും ഓഹരികള്‍ ലിസ്റ്റു ചെയ്യും. ബാധ്യതകള്‍ അടച്ചു തീര്‍ക്കുന്നതിനും പൊതുവായുള്ള കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് പുതിയ ഓഹരികള്‍ സമാഹരിക്കുന്നത്.