ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് 800 കോടിയുടെ പബ്ലിക്ക് ഇഷ്യുവിന്

Posted on: May 8, 2016

BSE-Building-Big

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് 800 കോടിയുടെ പബ്ലിക്ക് ഇഷ്യുവിന് ഒരുങ്ങുന്നു. ഇനീഷ്യൽ പബ്ലിക്ക് ഓഫർ നടപ്പു ധനകാര്യവർഷം ഉണ്ടായേക്കും.ഐപിഒ സംബന്ധിച്ച ഡ്രാഫ്റ്റ് പേപ്പറുകൾ ജൂലൈയിൽ സെബിയുടെ അനുമതിക്ക് സമർപ്പിക്കും.എഡിൽവീസ് ഫിനാൻഷ്യൽ സർവീസസ് ആണ് മെർച്ചന്റ് ബാങ്കർ. എഇസഡ്ബി & പാർട്‌ണേഴ്‌സ്, നിതീഷ് ദേശായ് അസോസിയേറ്റ്‌സ് എന്നിവരാണ് ഇഷ്യുവിന്റെ നിയമോപദേഷ്ടാക്കൾ.

2015-16 ൽ ബിഎസ്ഇ യുടെ അറ്റാദായം 38 ശതമാനം കുറഞ്ഞ് 96.74 കോടി രൂപയായി. അതേസമയം വരുമാനം മുൻവർഷത്തെ 583.71 കോടിയിൽ നിന്ന് 616.19 കോടി രൂപയായി.