ഒമാനിലെ അറ്റ്‌ലസ് ഹോസ്പിറ്റലുകൾ എൻഎംസി വാങ്ങും

Posted on: March 26, 2016

Atlas-hospital-Oman-Bigമസ്‌ക്കറ്റ് : അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഒമാനിലുള്ള രണ്ട് അറ്റ്‌ലസ് ഹോസ്പിറ്റലുകളും അബുദാബിയിലെ എൻഎംസി ഹെൽത്ത്‌കെയർ ഗ്രൂപ്പ് വാങ്ങാൻ ധാരണയായി. അൽ ഗുബ്രയിലെയും റുവിയിലെയും ആശുപത്രികൾ 12 മില്യൺ ഒമാൻ റിയാലിന് ആണ് ഏറ്റെടുക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക് എന്നിവ മുഖേനെയാണ് ഇടപാടുകൾ പൂർത്തീകരിക്കുന്നത്.

യുഎഇ എക്‌സ്‌ചേഞ്ച് ഉടമയായ ഡോ. ബി.ആർ. ഷെട്ടിയുടെ മറ്റൊരു സംരംഭമാണ് എൻഎംസി ഹെൽത്ത്‌കെയർ. 8,000 ലേറെ ജീവനക്കാരും ആയിരത്തിലേറെ ഡോക്ടർമാരും എൻഎംസി ഗ്രൂപ്പിലുണ്ട്. മലയാളികൾഉൾപ്പടെ ഗൾഫിലെ നിരവധി ബിസിനസ് ഗ്രൂപ്പുകൾ അറ്റ്‌ലസ് ആശുപത്രികൾ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

അറ്റ്‌ലസ് ജുവല്ലറി ഉടമയായ എം. എം. രാമചന്ദ്രൻ 2004 ആണ് ഒമാനിൽ ആശുപത്രി ആരംഭിച്ചത്. കഴിഞ്ഞ വർഷം ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്തതോടെയാണ് അറ്റ്‌ലസ് ഗ്രൂപ്പ് പ്രതിസന്ധിയിലായത്.