അടിസ്ഥാനസൗകര്യവികസനം 5 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കു വേണ്ടത് 31 ലക്ഷം കോടി രൂപ

Posted on: December 18, 2015

Infrastructure-Development-

ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനരംഗത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് വേണ്ടത് 31 ലക്ഷം കോടി രൂപ. ഇൻഫ്രസ്ട്രക്ചർ ഫൈനാൻസിംഗ് സംബന്ധിച്ച് അസോച്ചവുമായി ചേർന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. വൈദ്യുതി, റോഡ്, ടെലികോം, ട്രാൻസ്‌പോർട്ട്, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് വലിയ മുതൽമുടക്ക് വേണ്ടി വരുന്നത്.

പ്രതിവർഷം ആറ് ലക്ഷം കോടിയിൽപ്പരം രൂപയാണ് വികസനത്തിനായി ചെലവഴിക്കേണ്ടത്. അതായത് പ്രതിദിനം 20,000 കോടി രൂപ വീതം. പെൻഷൻ, ഇൻഷുറൻസ് ഫണ്ടുകളും വിദേശവായ്പയിലൂടെയും വികസന മൂലധനം കണ്ടെത്തുകയാണ് എളുപ്പമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.