കണ്ണൂരിൽ ജനുവരിയിൽ വിമാനം ഇറങ്ങും

Posted on: December 2, 2015

Kannur-International-Airpor

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2016 ജനുവരിയിൽ ആദ്യവിമാനം ഇറങ്ങും. തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ജനുവരി 15 ഓടെ വിമാനത്താവളം പ്രവർത്തനം തുടങ്ങുമെന്നാണ് കിയാൽ (കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) വൃത്തങ്ങൾ നൽകുന്ന സൂചന. അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് പിന്നെയും മാസങ്ങൾ വേണ്ടി വരും. ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി കേരളം മാറും.

കണ്ണൂരിൽ ഡിസംബറിൽ വിമാനം ഇറക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. കാലം തെറ്റിയുള്ള മഴ നിർമാണപ്രവർത്തനങ്ങളെ തടസപ്പെടുത്തി. ആദ്യഘട്ടത്തിൽ 3050 മീറ്റർ റൺവേയാണുള്ളത്. രണ്ടാം റൺവേക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുത്തിട്ടുണ്ട്. എൽ ആൻഡ് ടിയാണ് 1890 കോടി രൂപ മുതൽമുടക്കുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം ഏറ്റെടുത്തിട്ടുള്ളത്.