ഉദയ് കൊട്ടക് 6,800 കോടിയുടെ ഓഹരികള്‍ വില്‍ക്കുന്നു

Posted on: June 2, 2020

മുംബൈ : പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കൊട്ടക് 2.8 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നു. ഇതുവഴി ഏതാണ്ട് 6,800 കോടി രൂപ ലഭിക്കുമന്നാണ് കരുതുന്നത്.

റിസര്‍വ് ബാങ്കുമായുള്ള ധാരണയനുസരിച്ചാണ് അദ്ദേഹം ഓഹരി വില്‍ക്കുന്നത്. ബാങ്കുകളിലെ പ്രൊമോട്ടര്‍ ഓഹരി ഘട്ടം ഘട്ടമായി കുറയ്ക്കണമെന്നാണ് ആര്‍.ബി.ഐ. നിഷ്‌കര്‍ഷിക്കുന്നത്. അദ്ദേഹത്തിന് നിലവില്‍ 28.9 ശതമാനം ഓഹരിയുണ്ട്.

2.8 ശതമാനം ഓഹരി വില്‍ക്കുന്നതോടെ ഇത് 26.1 ശതമാനമായി കുറയും. ഓഗസ്‌റ്റോടെ പങ്കാളിത്തം 26 ശതമാനത്തിലെത്തിക്കാനാണ് ആര്‍.ബി.ഐ. ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ നാലാമത്തെ സ്വകാര്യ ബാങ്കാണ് കൊട്ടക് മഹീന്ദ്ര. ഇതിന്റെ മാനേജിംഗ് ഡയറക്ടറാണ് ശതകോടീശ്വരനായ അദ്ദേഹം.