ഇൻഡിഗോ പബ്ലിക് ഇഷ്യുവിന്

Posted on: November 24, 2013

Indigo-a

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരവിമാന കമ്പനിയായ ഇൻഡിഗോ പബ്ലിക് ഇഷ്യുവിന് ഒരുങ്ങുന്നു. ഇഷ്യുവിന്റെ വലുപ്പമോ തീയതിയോ നിശ്ചയിച്ചിട്ടില്ലെന്ന് ഇൻഡിഗോ പ്രമോട്ടർ രാഹുൽ ഭാട്ടിയ പറഞ്ഞു. കഴിഞ്ഞവർഷം ഇൻഡിഗോ 787 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കാൻ കൂടുതൽ ചെറിയ വിമാനങ്ങൾ ഫ്‌ലീറ്റിൽ ഉൾപ്പെടുത്താനാണ് മൂലധനസമാഹരണത്തിനൊരുങ്ങുന്നത്.

കുറഞ്ഞ നിരക്കുകളിലൂടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുന്നതാണ് ഇൻഡിഗോയെ ലാഭത്തിൽ നിലനിർത്തുന്നതെന്ന് രാഹുൽ ഭാട്ടിയ ചൂണ്ടിക്കാട്ടി. പുതിയ വിമാനക്കമ്പനികൾ വരുന്ന സാഹചര്യത്തിൽ കരുതലോടെയാണ് ഇൻഡിഗോ നീങ്ങുന്നത്. ഗ്രേറ്റർ നോയിഡയിൽ 25 മില്യൺ ഡോളർ മുതൽ മുടക്കി ഇൻഡിഗോ അത്യാധുനിക പൈലറ്റ് ട്രെയിനിംഗ് സെന്റർ ആരംഭിച്ചിരുന്നു. കാനഡയിലെ സിഎഇയുമായി ചേർന്ന് ആരംഭിച്ച കേന്ദ്രത്തിൽ പ്രതിവർഷം 5,000 പൈലറ്റുമാരെ പരിശീലിപ്പിക്കാനാവും.