ബാങ്ക് ഓഫ് ബറോഡ ഭവന വായ്പയ്ക്ക് പലിശ കുറച്ചു

Posted on: March 10, 2023

കൊച്ചി : ഈ മാസം 31 വരെ ഭവന വായ്പ പലിശ നിരക്കില്‍ 40 അടിസ്ഥാന പോയിന്റുകള്‍ (ബിപിഎസ്) കുറച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.

8.50% മുതലായിരിക്കും ഭവന വായ്പകളുടെ പലിശനിരക്ക്. എംഎ എംഇ വായ്പ പലിശ നിരക്കും കുറച്ചിട്ടുണ്ട്. ഇത് പ്രതിവര്‍ഷം 8.40% മുതല്‍ ആയിരിക്കും. ഈ മാസം 5 ന് ഇളവുകള്‍ പ്രാബല്യത്തിലായി.

ഭവന വായ്പകളുടെപ്രോസസിംഗ് ചാര്‍ജില്‍ 100% ഇളവും എംഎസ്എംഇ. വായ്പകള്‍ക്ക് പ്രോസസിംഗ് ചാര്‍ജില്‍ 50% ഇളവും ലഭിക്കുമെന്ന് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കെ. ഖുറാന പറഞ്ഞു.

 

TAGS: Bank Of Baroda |