കര്‍ഷകര്‍ക്ക് ബറോഡ കിസാന്‍ പഖ്വാഡയുടെ അഞ്ചാം പതിപ്പുമായി ബാങ്ക് ഒഫ് ബറോഡ

Posted on: November 19, 2022

കൊച്ചി : ബാങ്ക് ഒഫ് ബറോഡയുടെ കര്‍ഷകര്‍ക്കുള്ള വാര്‍ഷിക പദ്ധതിയായ ‘ബറോഡ കിസാന്‍ പഖ്വാഡിയുടെ അഞ്ചാം പതിപ്പിനു തുടക്കമായി. നവംബര്‍ 30 വരെ നീളുന്ന പദ്ധതിയുടെ ഭാഗമായി രാജ്യമെമ്പാടുമുള്ള 4.5 ലക്ഷം കര്‍ഷകരുമായി ബാങ്ക് ആശയവിനിമയം നടത്തുകയും അവര്‍ക്കായി ബാങ്ക് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിക്കുകയും ചെയ്യും.

കര്‍ഷക സംഗമങ്ങള്‍, ചൗപലുകള്‍, കിസാന്‍ മേളകള്‍ എന്നിവ സംഘടിപ്പിച്ച് ബറോഡ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ട്രാക്റ്റര്‍ വായ്പ, സ്വര്‍ണ വായ്പ, സ്വയം സഹായ ഗ്രൂപ്പുകള്‍, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വായ്പ, കര്‍ഷകര്‍ക്കു ലഭ്യമായ ഓഫറുകള്‍ തുടങ്ങി വിവിധ കാര്‍ഷിക വായ്പാ പദ്ധതികളെക്കുറിച്ചു വിശദമായ വിവരങ്ങള്‍ കര്‍ഷകര്‍ക്കു കൈമാറും.

ബറോഡ കിസാന്‍ പാഡയുടെ ഭാഗമായി തൃശൂരില്‍ 25ന് കാര്‍ഷിക മേളനടത്തുമെന്ന് ബാങ്ക് ഒഫ് ബറോഡ എറണാകുളം സോണല്‍ മേധാവി ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു. 2018ല്‍ തുടങ്ങിയ പാഡ് പദ്ധതിയ്ക്കു മികച്ച പ്രതികരണമാണ് പോയ വര്‍ഷങ്ങളില്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബാങ്ക് ഒഫ് ബറോഡയുടെ വായില്‍ 26.8% കാര്‍ഷിക വായ്പയാണ്. കഴിഞ്ഞ കൊല്ലം ബറോഡ കിസാന്‍ പഖാഡ പരിപാടിയുടെ ഭാഗമായി കേരളത്തില്‍ 750 കര്‍ഷക സംഗമങ്ങളും മണ്ണു പരിശോധനാ ക്യാംപുകളും
നടത്തിയിരുന്നു. കാര്‍ഷിക മേഖലയ്ക്കു ബാങ്ക് ഒഫ് ബറോഡ രാജ്യവ്യാപകമായി നല്‍കിയ വായ്പ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 1,14,964 കോടി രൂപയാണ്. 14,15% ആണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്.

കാര്‍ഷിക വായ്പകള്‍ക്കു സൗകര്യപ്രദമായി അപേക്ഷിക്കാന്‍ കര്‍ഷകരെസഹായിക്കുന്നതിനു ബാങ്ക് ഒഫ് ബറോഡ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു. ബാങ്കിന്റെ ബോബ് വേള്‍ഡ് മൊബൈല്‍ ആപ്പില്‍ കാര്‍ഷികവിഭാഗത്തിമായി ബറോഡ് കിസാന്‍ എന്ന പേരില്‍ പ്രത്യേകമായി ബാങ്കിംഗ് സേവനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് ഈട് വാങ്ങാതെ 1.6 ലക്ഷം രൂപ വരെ കാര്‍ഷിക വായ്പ നല്‍കും, കര്‍ഷകര്‍ക്കു കേന്ദ്രപദ്ധതികളിലുള്‍പ്പെടുത്തി നല്‍കുന്ന ഇളവുകളും ലഭ്യമാണ്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു 3% ഇളവ് നല്‍കും. കേരളത്തില്‍ ബാങ്ക് ഒഫ് ബറോഡയ്ക്കു വിപുലീകരണ പദ്ധതികളുണ്ട്.

നിലവിലുള്ള 219 ശാഖകളില്‍ 58 എണ്ണം നഗരശാഖകളും 161 എണ്ണം ഗ്രാമങ്ങളിലുമാണ്. പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി മിനി ബ്രാഞ്ചുകളും ഡിജിറ്റല്‍ ബ്രാഞ്ചുകളും തുടങ്ങും. കേരളത്തില്‍ ബാങ്കിന്റെ സിഡി റേ 104% ആണ്. നിക്ഷേപയിനത്തില്‍ 15000കോടി രൂപയും വായ്പായിനത്തില്‍ 16,000 കോടി രൂപയുമാണ് കേരളത്തിലെ കണക്കെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സോണല്‍ ഹെഡ് വിശ്വജിത്ത്, ഡെപ്യൂട്ടി ജിഎം നാഗ സുബ്രഹ്മണ്യം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

TAGS: Bank Of Baroda |