ഓഹരികളുടെ ഈടിന്മേല്‍ വായ്പ നല്‍കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു

Posted on: December 13, 2023

കൊച്ചി : ഡിമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ ഈടിന്മേല്‍ വായ്പ നല്‍കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഡിമാറ്റ് രൂപത്തില്‍ തന്നെ ഇടപാടുകാര്‍ക്ക് തങ്ങളുടെ നിഫ്റ്റി100 ഓഹരികള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

ഓവര്‍ ഡ്രാഫ്റ്റായി പ്രോസസ് ചെയ്യുന്നതിനാല്‍ ഉപയോഗപ്പെടുത്തുന്ന തുകയ്ക്കു മാത്രം പലിശ
അടച്ചാല്‍ മതി. ആവശ്യാനുസരണം പണം പിന്‍വലിക്കാം. സ്‌കോര്‍കുറഞ്ഞ സിബില്‍ ഉള്ളവര്‍ക്കും ഈ വായ്പ ലഭിക്കും. ഒറ്റ ദിവസം കൊണ്ടു തന്നെ വായ്പ തുക കൈപ്പറ്റാം. മുന്‍കൂര്‍ക്ലോസ് ചെയ്യുന്നതിന് ചാര്‍ജുകള്‍ ഇല്ല.