സൗത്ത് ഇന്ത്യന്‍ ബാങ്ക വായ്പ പലിശ കൂട്ടി

Posted on: November 21, 2023

കൊച്ചി : തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് വായ്പകളുടെ അടിസ്ഥാന പലിശ നിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് വീണ്ടും കൂട്ടി. പുതിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.

അടിസ്ഥാന നിരക്ക് ഉയര്‍ത്തിയതോടെ എംസിഎല്‍ആര്‍ അധിഷ്ഠിതമായ വായ്പകളുടെ പ്രതിമാസ തിരിച്ചടവും കൂടും സ്വര്‍ണപ്പണയം, ബിസിന സ്വായ്പ, വ്യാപാരികളുടെ ഓവര്‍ഡ്രാഫ്റ്റ് ജിഎസ്ടി ബിസിനസ് വായ്പ എന്നിവയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എംസിഎല്‍ആര്‍ ബാധകം. പുതിയ നിരക്ക് പ്രകാരം ഒറ്റനാള്‍ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ ഒക്‌റ്റോബറിലെ 9.45 ശതമാനത്തില്‍ നിന്ന്9.50 ശതമാനമാകും.

ഒരുമാസക്കാലാവധിയുള്ള വായ്പകളുടേത് 9.45ല്‍ നിന്ന് 9.50 ശതമാനത്തിലേക്കും മൂന്നു മാസ കാലാവധിയുള്ള വായ്പകളുടേത് 9.50ല്‍ നിന്ന് 9.55 ശതമാനത്തിലേക്കും ഉയര്‍ത്തി. ആറ് മാസക്കാലാവധിയുള്ള വായ്പകളുടെ പുതുക്കിയ എംസിഎല്‍ആര്‍ 9.65 ശതമാനമാണ്. ഒക്‌റ്റോബറില്‍ 9.60 ശതമാനമായിരുന്നു. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 9.75 ശതമാനത്തില്‍ നിന്ന് 9.80 ശതമാനമായും കൂട്ടി.

നടപ്പു സാമ്പത്തിക വര്‍ഷം (2023-24) തുടക്കം മുതല്‍ തുടര്‍ച്ചയായി എംസിഎല്‍ആര്‍ കൂട്ടുന്ന നടപടിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്വീകരിച്ചത്. ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി കൂട്ടിയതിലൂടെ ഓവര്‍നൈറ്റ്, ഒരുമാസ കാലാവധികളുള്ള വായ്പകളുടെ എംസിഎല്‍ആര്‍ ഉയര്‍ന്നത് 0.75 ശതമാനത്തോളമാണ്. ഏപ്രിലിന് മുമ്പ് ഓവര്‍നൈറ്റ് നിരക്ക് 8.70 ശതമാനവും ഒരുമാസ നിരക്ക് 8.75 ശതമാനവുമായിരുന്നു. ഇക്കാലയളവില്‍ ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെഎംസിഎല്‍ആര്‍ ആകട്ടെ 9.45 ശതമാനത്തില്‍ നിന്നാണ് 9.80 ശതമാനത്തിലെത്തിയത്. വര്‍ധന 0.35 ശതമാനമാണ്.