എസ്ഐബിക്ക് അംഗീകാരം

Posted on: February 21, 2024

കൊച്ചി : ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്ഐബി). ഐബിഎ വാര്‍ഷിക ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സില്‍ ഇതുള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് എസ്ഐബി സ്വന്തമാക്കിയത്.

മുംബൈയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്‍. ശേഷാദ്രി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ടെക്നോളജി, ടെക് ടാലന്റ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍, ഐടി റിസ്‌ക് ആന്‍ഡ് മാനേജ്മെന്റ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ബാങ്ക് നേടി.