ബാങ്ക് ഓഫ് ബറോഡ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു

Posted on: October 12, 2022

കൊച്ചി : ബാങ്ക് ഓഫ് ബറോഡ നിരവധി ഓഫറുകളുമായി ‘ഖുഷിയോന്‍ കാത്യോഹാര്‍’ എന്ന വാര്‍ഷികോത്സവ കാമ്പയിന്‍ ആരംഭിച്ചു. ഭവന-വാഹന വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കുകള്‍, പ്രോസസിംഗ് ചാര്‍ജുകളില്‍ ഇളവ് തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭവനവായ്പ 7.6 ശതമാനം പലിശനിരക്കിലും വാഹന വായ്പ 7.95 ശതമാനം നിരക്കിലും ലഭ്യമാകും. മുന്‍കൂര്‍, ഭാഗിക തിരിച്ചടവ് ചാര്‍ജുകളില്‍ ഇളവുകള്‍, ഏഴുവര്‍ഷത്തെ ദീര്‍ഘകാല തിരിച്ചടവ് കാലാവധി എന്നിങ്ങനെ നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും ബറോഡ തിരംഗ ഡിപ്പോസിറ്റ് സ്‌കീമിലൂടെ ഉയര്‍ന്ന പലിശ നേടാനുള്ള അവസരമുണ്ടെന്നും ബാങ്ക് അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വായ്പകള്‍ ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ ലെന്‍ഡിംഗ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ, മുദ്ര, എംഎസ് ഇ, വ്യക്തിഗത വായ്പകളും ബറോഡ കിസാന്‍ ക്രെഡിറ്റ് കാര്‍ഡും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജകെ ഖുറാന പറഞ്ഞു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയവര്‍ക്കും അപേക്ഷിക്കാം.

TAGS: Bank Of Baroda |