എംഎസ്എംഇ വായ്പ : ചെറുകിട വ്യവസായ കോർപറേഷനും യൂണിയൻ ബാങ്കും തമ്മിൽ ധാരണ

Posted on: June 22, 2021

കൊച്ചി : എം.എസ്.എം.ഇ.കളുടെ വായ്പാ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി ‘എന്‍.എസ്.ഐ.സി. ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സ്‌കീമിനു’ കീഴില്‍ യൂണിയന്‍ ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.

ധാരണയനുസരിച്ച് എം.എസ്.എം.ഇ. യൂണിറ്റിന് ഫിനാന്‍സ് ഫെസിലിറ്റേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും എന്‍.എസ്.ഐ.സി. ബ്രാഞ്ചിനെ സമീപിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വായ്പയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.എന്‍.എസ്.ഐ.സി. ബ്രാഞ്ച് എം.എസ്.എം.ഇ. യൂണിറ്റിനു വേണ്ട എല്ലാ പിന്തുണയും നല്‍കി ഡോക്യുമെന്റഷന്‍ പൂര്‍ത്തിയാക്കി ബാങ്കിന് സമര്‍പ്പിക്കും. ഫീസൊന്നും ഈടാക്കില്ല.

യൂണിയന്‍ ബാങ്കിനു വേണ്ടി ഡല്‍ഹി എഫ്.ജി.എം. പി.കെ. ദാസും എന്‍.എസ്.ഐ.സി.യുടെ സി.ജി.എം. പി.ആര്‍. കുമാറുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.