കാനറബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

Posted on: July 18, 2022

ന്യൂഡല്‍ഹി : കാനറ ബാങ്ക് രണ്ടു കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ
പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിക്കുകള്‍ പ്രാബല്യത്തില്‍ 7 ദിവസം മുതല്‍ 10
വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ഏഴ് ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാബാങ്ക് നല്‍കും. 91 മുതല്‍ 179 ദിവസം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.

അതേ സമയം 180 മുതല്‍ 269 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.50 ശതമാനം പലിശ നല്‍കും. 333ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നങ്ങള്‍ക്ക് ഇപ്പോള്‍ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെവരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോള്‍ 4.55 ശതമാനം പലിശലഭിക്കും.

TAGS: Canara Bank |