പ്രവാസികള്‍ക്ക് നാട്ടിലെ ബില്ലുകളടക്കാന്‍ സൗകര്യവുമായി കാനറാ ബാങ്ക്

Posted on: March 31, 2023

കൊച്ചി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ വൈദ്യുതി ബില്ല്, ഫോണ്‍ ബില്ല്, സ്‌കൂള്‍ ഫീസ്, നികുതികള്‍ തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകള്‍ രൂപയില്‍ തന്നെ അടക്കാന്‍ ഭാരത് ബില്‍ പേമെന്റ് സിസ്റ്റവുമായി (ബിബിപിഎസ്) ചേര്‍ന്ന് കാനറ ബാങ്ക് പുതിയ സൗകര്യമൊരുക്കി.

ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉപസ്ഥാപനമായ ഭാരത് ബില്‍പേ ലിമിറ്റഡുമായും ഒമാനിലെ മുസന്‍ദം എക്സ്ചേഞ്ചുമായും സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

പ്രവാസികള്‍ക്കായി ഈ സൗകര്യമൊരുക്കുന്ന ആദ്യ പൊതുമേഖലാ ബാങ്കാണ് കാനറാ ബാങ്ക്.

 

TAGS: Canara Bank |