കനറാ ബാങ്കിന് 3,175 കോടി അറ്റാദായം

Posted on: May 12, 2023

മുംബൈ : കനറാ ബാങ്കിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ 3,175 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ 1,666 കോടി രൂപയില്‍ നിന്ന് 90 ശതമാനം അധികമാണിത്. പലിശയില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ 7,006 കോടി യില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 8,616 കോടി രൂപയിലെത്തി.

അറ്റ നിഷ്‌ക്രിയ ആസ്തി 2.65 ശതമാനത്തില്‍ നിന്ന് 1.73 ശതമാനമായും കുറഞ്ഞിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം മുന്‍വര്‍ഷത്തെ 5,678,42 കോടി രൂപയില്‍ നിന്ന് 10,603,76 കോടിയിലെത്തി. ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ബാങ്കിന്റെ ലാഭം 10,000 കോടികടക്കുന്നത്. ഓഹരിയൊന്നിന് 12 രൂപ വീതം ലാഭവീതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

TAGS: Canara Bank |