പഞ്ചാബ് നാഷണല്‍ ബാങ്ക് നിക്ഷേപ പലിശ പുതുക്കി

Posted on: October 3, 2019

മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ വീണ്ടും പുതുക്കി നിശ്ചയിച്ചു. പുതിയ നിരക്കുകള്‍ ഒക് ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തിലായി. റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുതിയ വായ്പാ നയം പ്രഖ്യാപിക്കാനിരിക്കേയാണ് നടപടി.

പുതിയ നിരക്കനുസരിച്ച് ഏഴു ദിവസംമുതല്‍ പത്തു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനം മുതല്‍ 6.5 ശതമാനം വരെയായിരിക്കും പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 0.50 ശതമാനം അധികപലിശ ലഭിക്കും. ഏഴുമുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും 4.5 ശതമാനം പലിശ. അതിനു മുകളിലേക്ക് 179 ദിവസം വരെ 5.5 ശതമാനവും 279 ദിവസംവരെ ആറു ശതമാനവുമായിരിക്കും പലിശ നിരക്ക്. രണ്ടുകോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും ഇതു ബാധകമാകുക.