മൊബൈല്‍ എ. ടി. എമ്മുമായി എച്ച്.ഡി.എഫ്.സി. ബാങ്ക്

Posted on: May 5, 2020

കൊച്ചി : എച്ച്. ഡി. എഫ്. സി. ബാങ്ക് കൊച്ചിയില്‍ മൊബൈല്‍ എ. ടി. എം. അവതരിപ്പിച്ചു. മുംബൈ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ 14 നഗരങ്ങളില്‍ നടപ്പാക്കിയ ശേഷമാണ് ഈ സൗകര്യം കൊച്ചിയിലേക്ക് എത്തിക്കുന്നത്. കൊച്ചി നഗരത്തിലുടനീളമുള്ള പ്രാദേശിക മുനിസിപ്പല്‍ അധികൃതരുമായി കൂടിയാലോചിച്ച ശേഷമാണ് മൊബൈല്‍ എ. ടി. എമ്മുകളുടെ ലൊക്കേഷന്‍ തീരുമാനിച്ചത്.

ഓരോ ലൊക്കേഷനിലും മൊബൈല്‍ എ. ടി. എം. നിര്‍ദ്ദിഷ്ട കാലത്തേക്കായിരിക്കും പ്രവര്‍ത്തിക്കുക. ഈ കാലയളവില്‍, എല്ലാ ദിവസവും രാവിലെ 10 നും വൈകീട്ട് 5 നും ഇടയ്ക്ക് മൂന്നുമുതല്‍ അഞ്ച് സ്റ്റോപ്പുകളില്‍ വരെ സേവനം എത്തിക്കും. ശാരിരിക അകലം പാലിക്കല്‍, സാനിറ്റേഷന്‍ തുടങ്ങി ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചായിരിക്കും മൊബൈല്‍ എ. ടി. എം. പ്രവര്‍ത്തിക്കുക.

TAGS: HDFC Bank |