ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തിരുവനന്തപുരത്തും

Posted on: January 22, 2020

തിരുവനന്തപുരം : ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്ത്രമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ശാഖകളുടെ എണ്ണം നാലായി ഉയര്‍ന്നു. രാജ്യത്ത് ഉടനീളം 659 ശാഖകളാണ് ഫിന്‍കെയറിനുള്ളത്. വരും നാളുകളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുമെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് റീറ്റെയ്ല്‍ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആശിഷ്മിശ്ര പറഞ്ഞു.

നിക്ഷേപങ്ങള്‍ക്കും വായ്പകള്‍ക്കുമുള്ള മെച്ചപ്പെട്ട നിരക്കുകളും ആകര്‍ഷകമായ ഗാര്‍ഹിക സേവനങ്ങളും കാര്യക്ഷമമായ ഡിജിറ്റല്‍ സേവനങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഹൈ ടെക്കിന്റെ ഹൈടച്ചിന്റെയും മികവുറ്റ സമന്വയമാണ് ആധുനിക കാലത്തെ ടെക്‌സാവി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്. അത്തരം ഉപയോക്താക്കള്‍ക്കായി തിരുവനന്തപുരം ശാഖ അര്‍പ്പണബോധത്തോടെ നിലകൊള്ളും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.