ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്

Posted on: August 9, 2022

കൊച്ചി : ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പന (ഐപിഒ)യ്ക്ക് അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ബാങ്കിംഗ് സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത ഗ്രാമീണ, അര്‍ദ്ധനഗര പ്രദേശങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ സാങ്കേതിക വിദ്യാ അധിഷ്ഠിത ബാങ്കിങ്ങ് സേവനം ലഭ്യമാക്കുന്നതാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ്.

10 രൂപ മുഖവിലയുള്ള 625 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 1.70 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.

ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, അംബിറ്റ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍.