ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കേരളത്തിലെ സാന്നിദ്ധ്യം ശക്തമാക്കുന്നു

Posted on: November 24, 2021

കൊച്ചി : ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി) കേരളത്തിലെ അഞ്ചാമത്തെ ബ്രാഞ്ച് കോട്ടയത്ത് ആരംഭിച്ചു. ഇതോടെ ദക്ഷിണ മേഖലയിലെ ബ്രാഞ്ചിന്റെ എണ്ണം 316 ആകും. എസ്എഫ്ബി ബാങ്കിന് രാജ്യത്തുടനീളമായി 855 ഔട്ട്‌ലെറ്റുകളുണ്ട്.

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കോട്ടയത്ത് ബാങ്കിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ വിഭാഗങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നവീകരണത്തിനും സാങ്കേതികവിദ്യയ്ക്കുമുള്ള ഞങ്ങളുടെ നിരന്തര പരിശ്രമം ഡിജിറ്റ വിദഗ്ധരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള അവസരം നല്‍കുന്നുവെന്നും ഈ സമാരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവുമായ അനുഭവവും പകരാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റീട്ടെയില്‍ ബാങ്കിംഗ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ആശിഷ് മിശ്ര പറഞ്ഞു.

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കോട്ടയം ശാഖ സേവിംഗ്‌സ്, കറണ്ട് അക്കൗണ്ട് തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ സ്വീപ്പ് ഇന്‍ – സ്വീപ്പ് ഔട്ട് സൗകര്യത്തോടെ വാഗ്ദാനം ചെയ്യുന്നു. ഡെപോസിറ്റ് ഉ ത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ നിരക്കുമുണ്ട്. സേവനങ്ങളുടെ ഭാഗമായി ബാങ്ക് യുപിഐ ഇടപാടുകളും സാധ്യമാക്കുന്നുണ്ട്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ മുതല്‍ ശമ്പളക്കാര്‍ വരെയുള്ള വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ബാങ്ക് നിറവേറ്റും.