സ്മാര്‍ട് ബാങ്കിംഗ് ഓഫറുകളുമായി ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുന്നോട്ട്

Posted on: March 13, 2021

തിരുവനന്തപുരം : അതിവേഗം വളരുന്ന ബാങ്കുകളില്‍ ഒന്നായ ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒരു നിര ഉത്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട്. 2020 ജനുവരിയില്‍ ശാസ്തമംഗലത്താണ് തിരുവനന്തപുരത്തെ ആദ്യത്തെ ബ്രാഞ്ച് ആരംഭിച്ചത്. ദക്ഷിണേന്ത്യയിലുടനീളം 450-ഓളം ബ്രാഞ്ചുകളുണ്ട്.

രാജ്യത്തുടനീളമുള്ള അണ്ടര്‍ ബാങ്ക്ഡ് കസ്റ്റമര്‍ വിഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ റീറ്റെയ്ല്‍ ബാങ്കിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആഷിഷ് മിശ്ര അഭിപ്രായപ്പെട്ടു. ‘എളുപ്പമുള്ളതും തടസ്സരഹിതവും സമൂഹത്തിലെ എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും പ്രാപ്യവുമായ ഉത്പന്നങ്ങളും സേവനങ്ങളുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
നിക്ഷേപങ്ങളും വായ്പകളും ആകര്‍ഷകമായ നിരക്കുകളില്‍ ലഭ്യമാണ്. കുറഞ്ഞ ഡോക്യുമെന്റേഷനും വാതില്‍പ്പടി സേവനങ്ങളും ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ശാഖകള്‍ വഴിയും ഡിജിറ്റലായും സേവനങ്ങള്‍ ലഭ്യമാക്കി ആധുനിക ബാങ്കിംഗ് രീതികളിലൂടെ അര്‍ബന്‍ ഇന്ത്യ കസ്റ്റമേഴ്‌സുമായുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത് ”- അദ്ദേഹം വ്യക്തമാക്കി.

ശാഖകള്‍ വഴിയും ഡിജിറ്റലായും സേവനങ്ങള്‍ ലഭ്യമാണ്. കുറഞ്ഞ ഡോക്യുമെന്റേഷനും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വാതില്‍പ്പടി സേവനങ്ങളും സൗകര്യപ്രദമാണ്. വീട്ടിലിരുന്ന് സൗകര്യപ്രദമായി ഓപ്പണ്‍ ചെയ്യാനും ഓപ്പറേറ്റ് ചെയ്യാനും സാധിക്കുന്ന ഡിജിറ്റല്‍ സേവിംഗ്‌സ് അക്കൗണ്ടാണ് ഫിന്‍കെയര്‍-101. വസ്തു ഈടിലുള്ള വായ്പകള്‍ക്കും ഭവന വായ്പകള്‍ക്കും സ്വര്‍ണപ്പണയ വായ്പകള്‍ക്കുമെല്ലാം ആകര്‍ഷകമായ പലിശ നിരക്കുകളും ലളിതമായ നടപടിക്രമങ്ങളുമാണ് ഉള്ളത്. മൈക്രോ ലോണുകളാണ് മറ്റൊരു പ്രധാന ഉത്പന്നം.