27
Saturday
April 2024
April 2024
സേവിംഗ്സ് അക്കൗണ്ട് തുറക്കാനായി ഡിജിറ്റല്‍ ഇന്റര്‍ഫേസുമായി ഐഡിബിഐ ബാങ്ക്
Posted on: April 16, 2019
കൊച്ചി: ഐഡിബിഐ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് തുറക്കാനായി വെബ്, മൊബൈല്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ ഇന്റര്‍ഫേസ് ആരംഭിച്ചു. ആധാര്‍ ഇ- കെവൈസി, അല്ലെങ്കില്‍ ക്യുആര്‍ കോഡ് രീതി ഉപയോഗിച്ച് ഇടപാടുകാരന് സേവിംഗ്സ് അക്കൗണ്ട് തുറക്കുവാനും പ്രവര്‍ത്തന ക്ഷമമാക്കുവാനും സാധിക്കും.
ഇതുവഴി പേപ്പര്‍ വര്‍ക്ക് ഒഴിവാക്കി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് സജീവമാക്കുവാന്‍ സാധിക്കും. ഇടപാടുകാരന് ചെക്ക് ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ കൗണ്ടറില്‍ നിന്നു ലഭിക്കും.
TAGS: IDBI BANK |
Trending News