ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ നിക്ഷേപങ്ങള്‍ക്ക് ഉത്സവ കാല ആനുകൂല്യങ്ങള്‍

Posted on: October 27, 2022

കൊച്ചി : ഐഡിബിഐ ബാങ്ക് ”അമൃത് മഹോത്സവ്” നിക്ഷേപങ്ങള്‍ക്ക് ഉത്സവകാല ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. പരിമിതകാല ഓഫറായി 555 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 6.90 ശതമാനം എന്ന പ്രത്യേക നിരക്കാണ് പ്രഖ്യാപിച്ചത്.

വിവിധ കാലയളവിലെ ടേം നിക്ഷേപങ്ങള്‍ക്ക് പലിശ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷ നിക്ഷേപത്തിന് 6.75 ശതമാനമായി പലിശ വര്‍ധിപ്പിച്ചു. രണ്ടു വര്‍ഷ നിക്ഷേപത്തിന് 6.85 ശതമാനം എന്ന ഉയര്‍ന്ന നിരക്കും ലഭിക്കും.

 

TAGS: IDBI BANK |