ഐഡിബിഐ വേയ് നെറ്റ് വര്‍ക് സര്‍വീസസുമായി ധാരണയില്‍

Posted on: October 12, 2022

കൊച്ചി : സമഗ്ര ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനായുള്ള തങ്ങളുടെ ആദ്യ ഫിന്‍ടെക് പങ്കാളിയാക്കാന്‍ വേയ് നെറ്റ് വര്‍ക് സര്‍വീസസുമായി ഐഡിബിഐ ബാങ്ക് ധാരണാ പത്രം ഒപ്പു വെച്ചു. രാജ്യത്തെ സപ്ലൈ ചെയിന്‍ രംഗത്തെ ധനകാര്യ സേവനങ്ങളുടെ സാന്ദ്രത വര്‍ധിപ്പിക്കാന്‍ ഈ സഹകരണം സഹായകമാകും. പ്രക്രിയകള്‍ വേഗത്തിലാക്കാനും കടലാസു ജോലികളും കൈമാറ്റ സമയവും കുറക്കാനും സുഗമമായ ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കാനും ഇതു സഹായകമാകും.

സപ്ലൈ ചെയിന്‍ രംഗത്തെ വായ്പകളുടെ കാര്യത്തില്‍ വന്‍ മാറ്റമാണ് ഫിന്‍ടെകുകള്‍ വരുത്തിയിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐഡിബിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു. സാങ്കേതികവിദ്യ ഈ രംഗത്തെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും മൂല്യ വര്‍ധിത സേവനങ്ങള്‍ നല്‍കുന്നതുമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോര്‍പറേറ്റ് ബാങ്കിംഗ്, എംഎസ്എംഇ മേഖലകളിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നവീനമായ സേവനങ്ങളാണു തങ്ങള്‍ നല്‍കുന്നതെന്ന് ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ സാമുവല്‍ ജോസഫ് പറഞ്ഞു.

 

TAGS: IDBI BANK |