April 2024
സൗത്ത് ഇന്ത്യൻ ബാങ്കിന് ഐഡിആർബിടിയുടെ രണ്ട് പുരസ്‌കാരങ്ങൾ
Posted on: September 14, 2017
ഹൈദരാബാദ് : സൗത്ത് ഇന്ത്യൻ ബാങ്കിന് രണ്ട് ഐഡിആർബിടി ബാങ്കിംഗ് ടെക്‌നോളജി എക്‌സലൻസ് പുരസ്‌കാരങ്ങൾ. ചെറുകിട ബാങ്ക് വിഭാഗത്തിൽ ഡിജിറ്റൽ ബാങ്കിംഗിലെ മികവും ഐടി ഇക്കോ സിസ്റ്റത്തിലെ പ്രകടനവുമാണ് മികച്ച ബാങ്ക് പുരസ്‌കാരങ്ങൾക്കു സൗത്ത് ഇന്ത്യൻ ബാങ്കിനെ അർഹമാക്കിയത്.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സുദർശൻ സെൻ, എസ്. ഗണേഷ് കുമാർ എന്നിവർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. ജി. മാത്യുവും സീനിയർ ജനറൽ മാനേജർ ടി. ജെ. റാഫേലും ചേർന്ന് പുരസ്‌കാരങ്ങൾ സ്വീകരിച്ചു.
TAGS: IDRBT Awards 2017 | South Indian Bank |
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
782.52 കോടി രൂപയുടെ ഒമ്പത് മാസ അറ്റാദായ നേട്ടവുമായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് പുതിയ റെക്കോഡ്
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും
ഓഹരികളുടെ ഈടിന്മേല് വായ്പ നല്കുന്ന പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു