ജെറ്റ് എയർവേസ് ഐസിഐസിഐ ബാങ്ക് ബിസിനസ് അഡ്വാന്റേജ് കാർഡ് പുറത്തിറക്കി

Posted on: May 12, 2016

Jet-Airways-ICICI-Bank-Busi

കൊച്ചി : ഐസിഐസിഐ ബാങ്കും ജെറ്റ് എയർവേസും ചേർന്നു കോണ്ടാക്ട്‌ലെസ് ബിസിനസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. രാജ്യത്തെ ആദ്യത്തെ കോണ്ടാക്ട് ലെസ് ക്രെഡിറ്റ് കാർഡാണിത്. ജെറ്റ് എയർവേസ് ഐസിഐസിഐ ബാങ്ക് ബിസിനസ് അഡ്വാന്റേജ് കാർഡ് എന്നു പേരിട്ടിരിക്കുന്ന ഈ കാർഡ് ഉപഭോക്താക്കൾക്കു ടിക്കറ്റ് ചാർജ്, ഭക്ഷണം, ഓഫീസ് സ്റ്റേഷനറി, ഓൺലൈൻ പരസ്യം, വെൻഡർ പേമെന്റ് തുടങ്ങി പല ബിസിനസ് ചെലവുകളും കുറയ്ക്കുവാൻ സഹായിക്കും.

ജെപിമൈൽസ്’ റിവാർഡ് പോയിന്റ് വഴിയാണ് ആനൂകുല്യങ്ങൾ ലഭ്യമാക്കുന്നത്. അതായത് കാർഡ് ഉടമ ജോലി ചെയ്യുന്ന എസ്എംഇയും കാർഡ് ഉടമയും ഓരോ മൈൽ യാത്രയുടേയും ആനുകൂല്യങ്ങൾ വിഭജിച്ചെടുക്കുന്നു. അതിനായി മൈൽസ് സ്പ്ലിറ്റ് റേഷ്യോ മൊഡ്യൂൾ (എംഎസ്ആർഎം) തയാറാക്കിയിട്ടുണ്ട്. എസ്എംഇക്ക് ആനുകൂല്യങ്ങൾ വിഭജിക്കുന്നതിനുള്ള റേഷ്യോ തെരഞ്ഞെടുക്കാം. ഇപ്പോൾ 75:25, 50:50, 25:75 എന്നിങ്ങനെ മൂന്നു അനുപാതങ്ങളാണ് കാർഡ് ഉടമയും കമ്പനിയും തമ്മിൽ ആനുകൂല്യങ്ങൾ വിഭജിക്കുന്നതിനു ലഭ്യമാക്കിയിട്ടുള്ളത്. കമ്പനി നേടുന്ന ജെപി മൈൽസ് പോയിന്റുകൾ ജെറ്റ് എയർവേസിന്റെ ബിസിനസ് റിവാർഡ്‌സ് പ്ലസ് അക്കൗണ്ടിലേക്കും കാർഡ് ഉടമയ്ക്കു ലഭിക്കുന്ന പോയിന്റുകൾ അവരുടെ ജെറ്റ് പ്രിവിലെജ് അക്കൗണ്ടിലേക്കും മാറ്റും.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള സ്‌പെൻഡിംഗ്, റീപേമെന്റ് എന്നിവയ്ക്കു റിവാർഡ് പോയിന്റ ലഭിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്. വിസ പേ വേവ് എന്ന കോണ്ടാക്ട് ലെസ് ടെക്‌നോളജി ഉപയോഗിച്ചാണ് കാർഡ് തയാറാക്കിയിട്ടുള്ളത്. ഇതിനാൽ ഇടപാടുകാരന് കാർഡ് സൈ്വപ് ചെയ്യാതെ ഇടപാടു നടത്താൻ സാധിക്കുമെന്നു ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു. വിസായുടെ എക്‌സ്‌പെൻസ് മാനേജ്‌മെന്റ് ടൂൾ സംരഭകരെ അവരുടെ ബിസിനസ് ചെലവുകൾ കൃത്യമായി പിന്തുടരാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഈ പദ്ധതിയിൽ ചേരാൻ കമ്പനികൾക്കു 2500 രൂപ ഫീസ് നൽകണം. ഇതിലൂടെ ജെറ്റ് പ്രിവിലജ് ബിസിനസ് റിവാർഡ് പ്ലസിൽ കമ്പനിക്ക് അംഗത്വം ലഭിക്കുന്നു. അടിസ്ഥാന ടിക്കറ്റ് ചാർജിൽ അഞ്ചു ശതമാനം കിഴിവ് ലഭിക്കും, ഹോട്ടൽ ബുക്കിംഗ്, മറ്റു ചെലവുകൾ എന്നിവയ്ക്കു ജെപിമൈൽസ് പോയിന്റുകൾ ലഭിക്കും.

ഇതിൽ അംഗമാകുന്ന വ്യക്തികൾക്കു ചേരുമ്പോൾതന്നെ 5000 ജെപിമൈൽസ് പോയിന്റുകൾ ബോണസായി ലഭിക്കുന്നു. എയർപോർട്ട് ലോഞ്ചുകളിൽ പ്രവേശനം, സ്‌പെൻഡിംഗിനും റീപേമെന്റിനും ജെപി മൈൽസ് പോയിന്റുകൾ ലഭിക്കുന്നു. കാർഡ് ഉപയോഗിച്ചു വിദേശത്തു നടത്തുന്ന ചെലവഴിക്കലിനും ജെറ്റ് എയർവേസ് ടിക്കറ്റ് എടുക്കുന്നതിനും അധിക ജെപി മൈൽസ് പോയിന്റുകൾ ലഭിക്കുന്നു.