ബാങ്ക് ഓഫ് ബറോഡ ശാഖകൾ വഴി സ്റ്റാർ ഹെൽത്ത് പോളിസികൾ

Posted on: May 11, 2016

Bank-of-Baroda-HO-Biga

കൊച്ചി : സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ വിൽക്കുവാൻ ബാങ്ക് ഓഫ് ബറോഡയും സ്റ്റാർ ഹെൽത്ത് ആൻഡ് അലയഡ് ഇൻഷുറൻസും തമ്മിൽ കോർപറേറ്റ് ഏജൻസി കരാർ ഒപ്പുവച്ചു. ഇതനുസരിച്ച് ബാങ്കിന്റെ 5,000 ൽപ്പരം ശാഖകളിലൂടെ ആറുകോടിയിലധികം വരുന്ന ഇടപാടുകാർക്ക് സ്റ്റാർ ഹെൽത്ത് പോളിസികൾ ഇനി ലഭ്യമാകുമെന്നു ബാങ്ക് ഓഫ് ബറോഡ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി എസ് ജയകുമാർ പറഞ്ഞു.

ബാങ്ക് ഓഫ് ബറോഡയുമായുള്ള ബന്ധത്തോടെ നടപ്പുവർഷം 250 കോടി രൂപ അധിക പ്രീമിയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് സിഎംഡി വി ജഗന്നാഥൻ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ഉത്പന്നങ്ങൾ മാത്രം നൽകുന്ന കമ്പനി ഇക്കഴിഞ്ഞ ധനകാര്യ വർഷത്തിൽ 2008 കോടി രൂപ പ്രീമിയം നേടിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ 300 ശാഖകളുള്ള കമ്പനിക്ക് 7600 ആശുപത്രികളുമായി ടൈ അപ് ഉണ്ട്.