എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നേവി ഡേ സെയില്‍

Posted on: December 4, 2023

കൊച്ചി : നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ നാലിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക സെയില്‍ പ്രഖ്യാപിച്ചു. വിരമിച്ചതും സേവനമനുഷ്ഠിക്കുന്നതുമായ ഡിഫന്‍സ്-പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഡിസംബര്‍ 4 ന് ബുക്ക് ചെയ്യുന്ന ഫ്‌ലൈറ്റുകളുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും. എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യുന്ന 2024 ജനുവരി 10 മുതലുള്ള യാത്രകള്‍ക്കാണ് ഓഫര്‍.

കൂടാതെ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് എയര്‍ലൈന്‍ ഇപ്പോള്‍തന്നെ ലഭ്യമാക്കുന്ന കോംപ്ലിമെന്ററി മുന്‍ഗണനാ ബോര്‍ഡിംഗും ലഭിക്കും. ലോയല്‍റ്റി പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, മാറ്റം, റദ്ദാക്കല്‍ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിന്‍സും ലഭിക്കും.

രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതില്‍ പ്രതിരോധ ഉദ്യോഗസ്ഥരുടെ സംഭാവനകളെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും അവരുടെ പ്രതിബദ്ധതയ്ക്കുള്ള ഒരു ചെറിയ ആദരവിലൂടെ അവരെ അവരുടെ കടുംബങ്ങളുമായി ബന്ധിപ്പിക്കുന്നതിനും നന്ദി പ്രകടിപ്പിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിസിഒ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ ആഭ്യന്തര റൂട്ടുകളിലും ഓഫര്‍ ലഭ്യമാണ്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സുകളായ തിരുവനന്തപുരം, ഡല്‍ഹി, നേവി ബേസുകളായ മുംബൈ, വിശാഖപട്ടണം, കൊച്ചി ആര്‍മി ബേസുകളായ കൊല്‍ക്കത്ത, പൂനെ, ലഖ്‌നൗ, ജയ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള 30 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാന്‍ഡ് ഐഡന്റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാര്‍ന്ന ഗൊര്‍മേര്‍ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, എയര്‍ഫ്‌ലിക്‌സ് ഇന്‍-ഫ്‌ലൈറ്റ് എക്‌സ്പീരിയന്‍സ് ഹബ്, എക്‌സ്‌ക്ലൂസീവ് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.