എയർഇന്ത്യ എക്‌സ്പ്രസ് കുവൈറ്റ് സർവീസ് പുനരാരംഭിക്കും

Posted on: August 28, 2014

Air-India-Express--B

എയർഇന്ത്യ എക്‌സ്പ്രസ് മംഗലാപുരം – കുവൈറ്റ് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ലീസ്ഡ് എയർക്രാഫ്റ്റുകളുടെ കുറവുകാരണം കഴിഞ്ഞവർഷമാണ് കുവൈറ്റ് സർവീസ് നിർത്തിവച്ചത്.

ആഴ്ചയിൽ മൂന്ന് ഫ്‌ളൈറ്റുകൾ തുടക്കത്തിൽ ഓപറേറ്റ് ചെയ്യാനാണ് എയർഇന്ത്യ എക്‌സ്പ്രസിന്റെ നീക്കം. മംഗലാപുരത്തു നിന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബഹ്‌റിൻ വഴി കുവൈറ്റിലേക്കും തിരികെ കുവൈറ്റിൽ നിന്ന് മംഗലാപുരത്തേക്ക് നോൺസ്‌റ്റോപ്പ് ഫ്‌ളൈറ്റുമാണ് പരിഗണിക്കുന്നത്. വിന്റർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഒക്‌ടോബർ 27 മുതൽ സർവീസ് ആരംഭിച്ചേക്കുമെന്ന് എയർഇന്ത്യ വൃത്തങ്ങൾ പറഞ്ഞു.