ജെറ്റ് എയർവേസിന് രണ്ട് ഖത്തർ സർവീസുകൾ ഈ മാസം മുതൽ

Posted on: March 17, 2015

Jet-Airways-9W-B737-800NG-b

കൊച്ചി : ഖത്തറിലെ ദോഹയിലേക്ക് ജെറ്റ് എയർവേയ്‌സിന്റെ രണ്ട് പുതിയ സർവീസുകൾ കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിക്കും. ഈ മാസം 15 ന് ഉദ്ഘാടനം ചെയ്യുന്ന ഈ നേരിട്ടുള്ള സർവീസുകൾ മെയ് 31 വരെ പ്രതിവാരം മൂന്നു ദിവസം വീതമായിരിക്കുമെങ്കിലും തുടർന്ന് പുതിയ സമയ ക്രമത്തോടെ എല്ലാ ദിവസവുമാക്കുമെന്ന് ജെറ്റ് എയർവേയ്‌സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ രാജ് ശിവകുമാർ പറഞ്ഞു.

നിലവിൽ കൊച്ചിയിൽനിന്ന് എല്ലാ ദിവസവും ദോഹയിലേക്ക് ജെറ്റ് എയർ സർവീസുണ്ട്. മാർച്ച് 28 വരെ താഴെപ്പറയുന്ന പ്രകാരമാകും പുതിയ വിമാനങ്ങളുടെ സമയക്രമം: തിരുവനന്തപുരത്തുനിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 594 നമ്പർ വിമാനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.45 ന് പുറപ്പെട്ട് 10.05 ന് (പ്രാദേശിക സമയം) ദോഹയിലെത്തും. ദോഹയിൽ നിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 595 നമ്പർ വിമാനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 11.20 ന് (പ്രാദേശിക സമയം) പുറപ്പെട്ട് കോഴിക്കോട്ട് വൈകുന്നേരം 5.50 ന് എത്തിച്ചേരും. കോഴിക്കോട്ടു നിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 596 നമ്പർ വിമാനം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.50 ന് പുറപ്പെട്ട് ദോഹയിൽ രാത്രി 8.50 ന് (പ്രാദേശിക സമയം) എത്തും.

ദോഹയിൽ നിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 593 നമ്പർ വിമാനം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 9.50 ന് (പ്രാദേശിക സമയം)പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മാർച്ച് 29 നു പരിഷ്‌കരിക്കുന്ന സമയക്രമത്തിന്റെ കാലാവധി മെയ് 31 വരെയായിരിക്കും. ഇക്കാലത്ത് താഴെപ്പറയുന്ന പ്രകാരമാകും ഓരോ ആഴ്ചയിലെയും മൂന്നു സർവീസുകൾ.

തിരുവനന്തപുരത്തുനിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 594 നമ്പർ വിമാനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 7.15 ന് പുറപ്പെട്ട് 9.35 ന് (പ്രാദേശിക സമയം) ദോഹയിലെത്തും. ദോഹയിൽ നിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 595 നമ്പർ വിമാനം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 10.35 ന് (പ്രാദേശിക സമയം) പുറപ്പെട്ട് കോഴിക്കോട്ട് വൈകുന്നേരം 5.25 ന് എത്തിച്ചേരും. കോഴിക്കോട്ടു നിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 596 നമ്പർ വിമാനം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വൈകുന്നേരം 6.25 ന് പുറപ്പെട്ട് ദോഹയിൽ രാത്രി 8.15 ന് (പ്രാദേശിക സമയം) എത്തും.

ദോഹയിൽ നിന്ന് ജെറ്റ് എയർവേസ് 9 ഡബ്ലിയു 593 നമ്പർ വിമാനം ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി 9.15 ന് (പ്രാദേശിക സമയം) പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടുനിന്നും ദോഹയിലേക്ക് നേരിട്ടുള്ള പ്രതിദിന സർവീസുകൾ 2015 ജൂൺ 1 മുതലുണ്ടാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം-ദോഹ, കോഴിക്കോട്-ദോഹ റൂട്ടുകളിലേക്ക് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് കോഴിക്കോട്-ദോഹ റൂട്ടിൽ 12,170 രൂപയാണ് നികുതി ഒഴിവാക്കിയുള്ള റിട്ടേൺ സ്‌പെഷ്യൽ ബേസ് ഫെയർ. റിട്ടേൺ പ്രീമിയർ ബേസ് ഫെയർ 28,095 രൂപയും. തിരുവനന്തപുരം-ദോഹ റൂട്ടിൽ 9,250 രൂപയാണ് റിട്ടേൺ സ്‌പെഷ്യൽ ഇക്കോണമി ബേസ് ഫെയർ. 29,560 രൂപയുടെ റിട്ടേൺ പ്രീമിയർ ബേസ് ഫെയറുമുണ്ട്.

പ്രീമിയർ ക്ലാസിൽ 12 ഉം ഇക്കോണമി ക്ലാസിൽ 156 ഉം സീറ്റുകളുള്ള ബോയിംഗ് 737-800 നെക്‌സ്റ്റ് ജെനറേഷൻ വിമാനങ്ങളാണ് ഈ റൂട്ടിലേത്.